India

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് സമ്മാനമായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍; ആദ്യ സര്‍വീസ് ഡല്‍ഹി-ശ്രീനഗര്‍ റൂട്ടില്‍

Published by

ന്യൂദല്‍ഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റിപ്പബ്ലിക് ദിനത്തില്‍ ഫ്‌ലാഗ്‌ ഓഫ് ചെയ്യുമെന്ന് സൂചന. 16 എസി സ്ലീപ്പര്‍ കോച്ചുകളുള്ള പ്രഥമ ട്രെയിന്‍ രാത്രി 7ന് ന്യൂദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7ന് ശ്രീനഗറില്‍ എത്തും. എസി ത്രീ ടെയര്‍, ടൂ ടെയര്‍, ഫസ്റ്റ് എസി കോച്ചുകളിലായി 823 പേര്‍ക്ക് യാത്ര ചെയ്യാം. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചുള്ളതാണ് ട്രെയിനെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ യു. സുബ്ബറാവു പറഞ്ഞു. അകത്തെ സൗകര്യങ്ങള്‍ അന്താരാഷ്‌ട്ര നിലവാരമുള്ളവയാണ്.

ലഖ്നൗവിലെ ആർഡിഎസ്ഒയിലെ പരിശോധനകൾക്ക് ശേഷം കമ്മീഷനിംഗിന് മുന്നോടിയായുള്ള നടപടികൾക്കായി ട്രെയിനുകൾ ചെന്നൈ ഐസിഎഫിലെത്തിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രയിൽ വലിയ കുലുക്കമൊഴിവാക്കാനും സുരക്ഷയ്‌ക്കുമായി ബഫറുകളും കപ്ലറുകളുമടക്കം യാത്രയെ സുഖരമാക്കുന്ന തരത്തിലാണ് നിർമ്മാണം. യാത്രക്കാര്‍ക്ക് വായിക്കാനുള്ള പ്രത്യേക ലൈറ്റിങ് സംവിധാനമടക്കം നിരവധി പ്രത്യേകതകളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ നിർമ്മിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക