തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിന്റെ ഗുരുവായൂരിലെ കച്ചേരിയ്‌ക്ക് സമൂഹമാധ്യമത്തില്‍ വന്‍വരവേല്‍പ്. ഇക്കഴിഞ്ഞ ചെമ്പൈ സംഗീതോത്സവത്തിലാണ് എഡിജിപി ശ്രീജിത് കച്ചേരി നടത്തിയത്.
ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിന്റെ ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുന്നു:
സ്വാതിതിരുനാളിന്റെ കൃതിയായ പരിപാലയ സരസീരുഹ എന്ന കീര്‍ത്തനമാണ് പാടിയത്. പന്തുവരാളി രാഗത്തില്‍ ആദിതാളത്തിലുള്ള കൃതി ഒരു തെറ്റുമില്ലാതെ ശ്രീജിത് മനോഹരമായി പൂര്‍ത്തിയാക്കി. ഇത്രയും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് എങ്ങിനെയാണ് കര്‍ണ്ണാടക സംഗീത കച്ചേരി ഇത്രയും തിരക്കിട്ട ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലും അവതരിപ്പിക്കാന്‍ കഴിയുന്നത് എന്നതാണ് സാധാരണക്കാരുടെ കൗതുകം.
ഈ കച്ചേരി യൂട്യൂബില്‍ പങ്കുവെച്ചപ്പോള്‍ 789 കമന്‍റുകളാണ് വന്നത്. “ഒരു മലായാളി IPS ഉദ്യോഗസ്ഥൻ….അതും ADGP …. രാജ്യത്തെ തന്നെ ഒരു ഉയർന്ന പദവി വഹിയ്‌ക്കുന്ന വ്യക്തി….ചെമ്പൈ സംഗീതോത്സവം വേദിയിൽ കച്ചേരി നടത്തുന്നു ….അത്ഭുതം ….അഭിമാനം ….” എന്നിങ്ങനെ അഭിനന്ദപ്രതികരണങ്ങളാണ് ഇതില്‍ അധികവും. “അദ്ദേഹത്തിന്റെ അമ്മ ഹെഡ്മിസ്ട്രെസ്സും അതുപ്പോലെ കുട്ടികളെ പാട്ടും ആദ്യത്മികമായും എല്ലാം പഠിപ്പിക്കുന്ന ടീച്ചർ ആയിരുന്നു. ഞങ്ങളുടെ നടക്കാവ് (കോഴിക്കോട് )കാരനാണ്. അതുപോലെ പഠിക്കുന്ന സമയത്ത് ശ്രീജിത്ത് നല്ലോണം നൃത്തം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ amma(സുഭദ്ര ടീച്ചറിൽ നിന്നും കിട്ടിയതാണ് ഈ കഴിവ്. അമ്മ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു ആസ്വദിക്കുന്നുണ്ടാവും ടീച്ചറുടെ ഓർമ്മയിൽ ഒരു student. 🙏🙏🙏🙏. ടീച്ചറുടെ മകൻ ഇനിയും ഉയരത്തിൽ എത്തട്ടെ. 👍👍👍”- ശ്രീജിത്തിനെ അടുത്തറിയാവുന്ന ഒരാളുടെ പ്രതികരണമാണിത്.
“ഇത്രയധികം ഉദ്യോഗ തിരക്കിനിടയിലും ..ഇതുപോലെ പാടണമെങ്കിൽ എത്രയധികം കഷ്ടപ്പെട്ട് സാധകം ചെയ്തിട്ടുണ്ടാവണം…. അതിഗംഭീരമായി പാടി…. Sir 🙏 അങ്ങയോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങായി വർധിച്ചു. ഗുരുവായൂരപ്പൻ… അങ്ങയ്‌ക്ക് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ..എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു”- മറ്റൊരാളുടെ പ്രതികരണം ഇങ്ങിനെ പോകുന്നു. ഏകദേശം ഏകദേശം 1,38000 പേരാണ് ശ്രീജിത് ഐപിഎസ് നടത്തിയ കച്ചേരിയുടെ വീഡിയോ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: