കൊച്ചി: സിസി ക്യാമറകളിലൂടെ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിച്ചു കൊണ്ട് അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വനിതാ കമ്മീഷന്‍ നിരീക്ഷിച്ചു. തൊഴിലിടങ്ങളില്‍ വനിതാ അധ്യാപകര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റ് ശ്രദ്ധ പുലര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മുമ്പാകെ വന്ന പരാതികളില്‍ അണ്‍ എയ്ഡഡ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി.
എറണാകുളം ജില്ലാതല മെഗാ അദാലത്തില്‍ 117 പരാതികളാണു കമ്മീഷന്‍ പരിഗണിച്ചത്. 15 കേസുകള്‍ തീര്‍പ്പാക്കി. അഞ്ചു കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിന് വിട്ടു. മൂന്നു പരാതികളില്‍ തുടര്‍ കൗണ്‍സലിംഗ് കൊടുക്കുന്നതിനും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: