കൊച്ചി: വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂടുന്നതായും കുട്ടികളെ അതു ബാധിക്കുന്നതായും വനിതാ കമ്മീഷന് അധ്യക്ഷ പി സതിദേവി പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന് മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. ലിവിങ് ടുഗെതര്‍ ബന്ധം വര്‍ദ്ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നു. നിരാലംബരാകുന്ന അനവധി അമ്മമാര്‍ കമ്മീഷനു മുന്നിലെത്തുന്നു. പ്രായമായ മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം അവരെ ഇറക്കി വിടുന്ന അനവധി പരാതികളാണ് ലഭിക്കുന്നതെന്ന് കമ്മീഷന് അറിയിച്ചു.
ദാമ്പത്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കൗണ്‍സലിംഗ് ഒട്ടേറെ പരാതികളില്‍ ആവശ്യമായിരിക്കുകയാണ്. കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്കായി തിരുവനന്തപുരം കമ്മീഷന് ഓഫീസിലും എറണാകുളം റീജണല്‍ ഓഫീസിലും അതു നല്‍കുന്നതിനുള്ള സംവിധാനങള്‍ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: