World

താമസ, കുടിയേറ്റ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ നടത്തിയ റെയ്ഡുകളില്‍ 22,373 വിദേശികള്‍ അറസ്റ്റില്‍

Published by

സൗദി: സൗദി അറേബ്യയില്‍ ഒരാഴ്ചയ്‌ക്കിടെ നടത്തിയ റെയ്ഡുകളില്‍ മൊത്തം 22,373 വിദേശികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസം, കുടിയേറ്റം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ തടയുന്നതിനായാണ് രാജ്യവ്യാപകമായി റെയ്ഡുകള്‍ നടത്തുന്നത്.
സൗദി നിയമ വ്യവസ്ഥ പ്രകാരം റസിഡന്‍സി നിയമം ലംഘിച്ചതിന് 14,216 പേരും അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,943 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 3,214 പേരും അറസ്റ്റിലായിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,507 പേരാണ് അറസ്റ്റിലായത്. ഭൂരിഭാഗവും എത്യോപ്യന്‍ പൗരന്മാരും യെമനികളുമാണ്.
അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലംഘനങ്ങളില്‍ ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും.
മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളുടെ ഫലമായി, 15,536 പ്രവാസികള്‍ നിലവില്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക