ശിവഗിരി : മലയാള ഭാഷയുടെ നവോത്ഥാന പ്രസ്ഥാന നായകനായിരുന്നു ശ്രീനാരാണ ഗുരുദേവനെന്നു ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അഭിപ്രായപ്പെട്ടു. വെണ്‍മണിപ്രസ്ഥാനകവിതകളില്‍ നിന്നു മഹാകവി കുമാരനാശാനെ തിരുത്തിയതു ഗുരുദേവനായിരുന്നുവെന്നും സ്വാമി പറഞ്ഞു.
92ാമതു ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി നടന്ന മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ശൃംഗാരകവിതകള്‍ രചിച്ചുകൊണ്ടിരുന്ന ആശാനെ ഗുരുദേവന്‍ പിന്‍തിരിപ്പിക്കുയുണ്ടായി. പിന്നാലെ ദാര്‍ശനിക കവിതകള്‍ക്കൊപ്പം ഗുരുദേവ ദര്‍ശന ഭാഷ്യമാണു ആശാന്‍ ലോകത്തിനു സമര്‍പ്പിച്ചതെന്നും സ്വാമി പറഞ്ഞു.
സ്വാമി ധര്‍മ്മാനന്ദ അധ്യക്ഷത വഹിച്ചു. വര്‍ക്കല ശ്രീനാരായണ കോളേജിലെ മലയാളം വിഭാഗം പ്രൊഫസര്‍ ഡോ. സിനി ആശാന്റെ ഗുരുദര്‍ശനം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കുമാരനാശാന്റെ രചനകളിലൂടെയാണു ഗുരുദര്‍ശന നവോത്ഥാന മൂല്യങ്ങള്‍ നാടിനു പരിചയപ്പെടാനായതെന്നും ജാതിചിന്താമതില്‍ കെട്ടുകളെ ഇല്ലാതാക്കാന്‍ രചിച്ചതാണു ആശാന്റെ ദുരവസ്തയെന്നും ഡോ. സിനി അഭിപ്രായപ്പെട്ടു. ഗ്രഹസ്ഥാശ്രമികള്‍ നേരിട്ടിരുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണാനും ആശാനായി എന്നും അവര്‍ പറഞ്ഞു. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം പി. ശ്രീകുമാര്‍, കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാര്‍ അനില്‍ എസ്. കല്ലേലിഭാഗം, ഗുരുധര്‍മ്മ പ്രചരണസഭ പി. ആര്‍.ഒ പ്രൊഫ. സനല്‍കുമാര്‍, വെട്ടൂര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. തോന്നയ്‌ക്കല്‍ ആശാന്‍ സ്മാരക അവാര്‍ഡ് ജേതാവ് എന്‍. എസ്. സുരേഷ് കൃഷ്ണന് സച്ചിദാനന്ദ സ്വാമി ഉപഹാരം നല്‍കി. കവിതാരചനാ മത്സരവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: