ലക്നൗ : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിക്കാൻ ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നിർമിച്ചത് 52,000-ത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകൾ . ഇത് ഉപയോഗിച്ച് നിരവധി ക്രിമിനലുകളും ഇന്ത്യയിൽ സ്ഥിരതാമസം ഉറപ്പിച്ചിട്ടുണ്ട് . ഈ വ്യാജ സർട്ടിഫിക്കറ്റുകളെല്ലാം റദ്ദാക്കുമെന്ന് യോഗി സർക്കാർ പ്രഖ്യാപിച്ചു.
വ്യാജ ജനന സർട്ടിഫിക്കറ്റ് കണ്ടെത്തിയത് 11 ഗ്രാമങ്ങളിലാണ് . ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാൽഹിപൂരിലാണ്. 13707 വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 10151 സർട്ടിഫിക്കറ്റുകളാണ് നൂറുദ്ദീൻപൂരിൽ നിർമ്മിച്ചത്. 9393 വ്യാജ സർട്ടിഫിക്കറ്റുകളാണ് പൃഥ്വിപൂരിൽ നിന്ന് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് റായ്ബറേലിയിലെ സലോണിൽ താമസിക്കുന്ന മുഹമ്മദ് സീഷാൻ, റിയാസ്, സുഹൈൽ ഖാൻ, വിഡിഒ വിജയ് സിംഗ് യാദവ് എന്നിവർ പിടിയിലായിട്ടുണ്ട്. എടിഎസിനൊപ്പം എൻഐഎയും കേസിന്റെ അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്. 2024 ജൂലൈയിൽ ചില ഗ്രാമങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതൽ ജനന സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: