India

വെള്ളപ്രാവും തണ്ണിമത്തനുമുള്ള പാലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക പാർലമെന്റിൽ : പ്രീണസഞ്ചിയും തൂക്കിയാണ് ഇപ്പോഴും നടപ്പെന്ന് വിമർശനം

Published by

ന്യൂഡൽഹി : പലസ്തീനോടുള്ള സ്നേഹം കോൺഗ്രസ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പലസ്തീനെ പിന്തുണയ്‌ക്കുന്ന ബാഗുമായി കോൺഗ്രസ് എംപി പ്രിയങ്ക വദ്ര പാർലമെൻ്റിലെത്തി. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന സമാധാനത്തിന്റെ പ്രതീകമായ വെള്ളപ്രാവും തണ്ണിമത്തനുമൊക്കെയുള്ളതാണ് ഹാൻഡ് ബാഗ്.

കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഈ ഫോട്ടോ പങ്ക് വച്ചത് . “പ്രിയങ്ക ഗാന്ധി ജി പലസ്തീനോടുള്ള ഐക്യദാർഢ്യം കാണിക്കുന്ന ഒരു പ്രത്യേക ബാഗ് വഹിക്കുന്നു, അത് മനുഷ്യത്വത്തോടുള്ള അനുകമ്പയുടെയും നീതിയുടെയും പ്രതിബദ്ധതയുടെയും അടയാളമാണ്.“ എന്നൊക്കെയാണ് ഷാമ കുറിച്ചിരിക്കുന്നത് .

അതേസമയം ഇത് പ്രത്യേക തരം ജീവിതമാണ്. പലസ്തീനെ കാണാൻ കണ്ണ് തുറക്കുന്നവർ ബംഗ്ലാദേശിനെയോ , അവിടെയുള്ള ഹിന്ദുക്കളെയോ കാണാൻ കണ്ണ് തുറക്കുന്നില്ല എന്നാണ് കമന്റുകൾ . ഈ മുസ്ലീം പ്രീണന നയത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു കഴിഞ്ഞു.

ബംഗ്ലാദേശിൽ നൂറുകണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടു . നൂറുകണക്കിന് ഹിന്ദു പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയായി. 300-ലധികം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. ധാക്കയിലെ പ്രധാന ഇസ്‌കോൺ ക്ഷേത്രം രണ്ടുതവണ കത്തിനശിച്ചു. നിരവധി ഹിന്ദു സന്യാസിമാരും സന്യാസിമാരും അറസ്റ്റിലായി . ഇത്രയൊക്കെ നടന്നിട്ടും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി ഒരു വാക്ക് പോലും പ്രിയങ്ക പറഞ്ഞിട്ടില്ല.

പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. ‘ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ സഞ്ചിയും ചുമന്നുകൊണ്ടിരുന്നു. പ്രീണന സഞ്ചിയാണ് തിരഞ്ഞെടുപ്പിലെ അവരുടെ പരാജയത്തിന് പിന്നിലെ കാരണമെന്നും പത്രസമ്മേളനത്തിൽ ബിജെപി നേതാവ് സാംബിത് പത്ര പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by