Kerala

ചോദ്യപേപ്പർ ചോർച്ച: ക്രൈംബ്രാഞ്ച് അന്വേഷിക്കും, എം.എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെയും അന്വേഷണം

Published by

തിരുവനന്തപുരം: ക്രിസ്മസ്-അര്‍ധ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോർച്ചയിൽ തുടർനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി വിളിച്ച ഉന്നതതലയോഗം വൈകിട്ട് ചേരും. സംഭവത്തില്‍ അധ്യാപകരുടെയും, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും പങ്ക്, അന്വേഷണം ഏത് വിധേന വേണം, നടപടികള്‍, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ.എസ്.യു നൽകിയ പരാതിയിലാണ് അന്വേഷണം. എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴിയെടുക്കും. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എം എസ് സൊല്യൂഷന്‍സ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷന്‍സ് അറിയിച്ചിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെ എന്ന് കണ്ടെത്തുക എളുപ്പമാവില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതോ അച്ചടിക്കുന്നതോ, സൂക്ഷിക്കുന്നതോ അതീവ സുരക്ഷയിലല്ല. അധ്യാപകരും അനധ്യാപകരുമായി ഏറെ പേര്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് മുഴുവന്‍ പരിശോധിക്കുക എളുപ്പമാകില്ലെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by