Article

വ്യായാമ ജിഹാദും വഖഫും

ലബാറിലെ ചില ജില്ലകളില്‍ പുതുതായി ആരംഭിച്ചിട്ടുള്ള വ്യായാമ ജിഹാദ് ആരോഗ്യത്തിന് വേണ്ടിയുള്ള യുവാക്കളുടെ, യാതൊരു ദുരുദ്ദേശവും ഇല്ലാത്ത പ്രവൃത്തിയായി കാണാനാവില്ല. ഇന്ന് ഭാരതത്തിലുടനീളം നടക്കുന്ന വഖഫ് അധിനിവേശവും വ്യായാമ ജിഹാദും പരസ്പര ബന്ധമുള്ളതും ആസൂത്രിത ജിഹാദി ഗൂഢാലോചനയുടെ ഭാഗവുമാണ്.

ഭാരതത്തെ 2047 ഓടെ ഇസ്ലാമിക രാജ്യമാക്കണമെന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് രൂപംകൊടുത്ത വിഷന്‍ 2047 നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

അതിന്റെയടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാക്കളെ അറസ്റ്റും ചെയ്തു. നിരോധനത്തോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുമെന്നും ഭീകരവാദ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വിഘടനവാദം ഇല്ലാതാകുമെന്നും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പഠിക്കുന്ന ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇസ്ലാമിക തീവ്രവാദത്തിന്റെയും ജിഹാദി സംഘടനകളുടെയും പ്രവര്‍ത്തന രീതി അങ്ങനെ തന്നെയാണ്. നിരോധിക്കപ്പെട്ടാല്‍ മറ്റൊരു പേര് സ്വീകരിച്ച് പുതിയൊരു സംഘടനയായി മുഖം മിനുക്കി രംഗത്ത് വരും. നേരത്തെ സിമിയെ നിരോധിച്ചപ്പോഴും സിമിയും എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ട് ആയി രൂപം മാറുകയായിരുന്നു. ഒപ്പം സിമിയുടെ നേതാക്കള്‍ പതിവുപോലെ അതത് പ്രദേശങ്ങളിലെ പ്രധാന രാഷ്‌ട്രീയ കക്ഷികളിലേക്ക് ചേക്കേറുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസിലും സിപിഎമ്മിലും എത്തിച്ചേര്‍ന്ന പല പ്രമുഖ നേതാക്കളും ഇത്തരത്തില്‍ സിമിയില്‍ നിന്ന് വന്നവരാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയെ ഉപയോഗിച്ച് അവര്‍ പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നു. അത് കൂടാതെയാണ് ഇപ്പോള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വ്യായാമം എന്ന പേരില്‍ പഴയ പോപ്പുലര്‍ ഫ്രണ്ട് ജിഹാദി പ്രവര്‍ത്തകര്‍ പ്രത്യേക യൂണിഫോമില്‍ രാവിലെ ഒത്തുകൂടുന്നത്. വ്യായാമം മാത്രമാണ് ലക്ഷ്യമെങ്കില്‍ അതിനാരും എതിരല്ല. പക്ഷേ, വ്യായാമത്തിന്റെ പേരില്‍ ഒത്തുകൂടി രാജ്യവിരുദ്ധ പ്രവര്‍ത്തനവും വിഘടനവാദവും ഭാരതത്തിന്റെ ഇസ്ലാമിക വത്കരണവും വ്യായാമ ജിഹാദിലൂടെ ലക്ഷ്യമിടുകയാണെങ്കില്‍ അതു ചെറുത്തേ മതിയാകൂ.

ഇടതുമുന്നണി മന്ത്രിസഭയിലെ പ്രമുഖനും നിര്‍ണായക സ്വാധീനമുള്ള ആളുമായ മരുമകന്‍ മന്ത്രി ഈ പ്രവര്‍ത്തനത്തില്‍ പങ്കാളി ആവുകയും അവര്‍ക്ക് ചൂട്ടുപിടിക്കുകയും ചെയ്യുന്നതായ ആരോപണം വന്നിട്ടുണ്ട്. അതേസമയം, ഈ പുതിയ വ്യായാമ ജിഹാദ് സദുദ്ദേശത്തോടുകൂടിയുള്ളതല്ല എന്നും അപകടകരമായ ദേശവിരുദ്ധ പ്രവര്‍ത്തനമാണോ എന്ന് സംശയമുണ്ടെന്നും ആദ്യം പറഞ്ഞത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനാണ്. ഈ വ്യായാമം വെറും വ്യായാമം അല്ല എന്ന സംശയം ഭാരതത്തെ സ്‌നേഹിക്കുന്ന എല്ലാവരിലും ഉണ്ട്. ഇപ്പോള്‍ ഇതിനെ പിന്തുണയ്‌ക്കുന്ന ദേശവിരുദ്ധ ശക്തികളും ഇസ്ലാമിക ജിഹാദി തീവ്രവാദികളും ചോദിക്കുന്നത് ആര്‍എസ്എസും ഇതേപോലെ ഒത്തുകൂടുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നില്ലേ എന്നാണ്. അതെ, ആര്‍എസ്എസ് ശാഖാ കന്യാകുമാരി മുതല്‍ കശ്മീരു വരേയും കച്ച്മുതല്‍ കാമരൂപം വരേയും ഭാരതത്തിലെമ്പാടും ശാഖകള്‍ നടക്കുന്നുണ്ട്. ആര്‍എസ്എസിന്റെ ശാഖകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമോ മതവിരുദ്ധ പ്രവര്‍ത്തനമോ അല്ല നടക്കുന്നത്. ഈ രാഷ്‌ട്രത്തിനു വേണ്ടി സ്വന്തം ജീവന്‍ പതിക്കട്ടെ എന്ന് നെഞ്ചില്‍ കൈവെച്ച് ദിവസവും പ്രാര്‍ത്ഥന ചൊല്ലുന്ന പ്രവര്‍ത്തന രീതിയാണ് ആര്‍എസ്എസിന്റേത്. ഓരോ വ്യക്തിയേയും സമ്പൂര്‍ണ്ണ മനുഷ്യനായി വികസിപ്പിച്ചെടുക്കാനുള്ള വ്യായാമവും ഭൗതിക പ്രവര്‍ത്തനവും കൂട്ടായ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ഗണഗീതങ്ങള്‍ അടക്കമുള്ള രാഷ്‌ട്ര സ്‌നേഹം പ്രോജ്വലിപ്പിക്കുന്ന മഹത്തായ രാഷ്‌ട്ര നിര്‍മാണ പ്രവര്‍ത്തന പദ്ധതിയാണത്. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി എല്ലാ മതവിശ്വാസങ്ങളെയും ഒരേ പോലെ കാണുന്ന ആര്‍എസ്എസ് ദര്‍ശനമല്ല ജിഹാദികളുടേത്.

കേരളത്തില്‍ അരങ്ങേറുന്ന ഈ വ്യായാമ ജിഹാദിന്റെ ഗുരുതരാവസ്ഥ എന്താണെന്ന് സാമാന്യ ജനങ്ങളും പൊതുസമൂഹവും ഇ മനസ്സിലാക്കിയിട്ടില്ല. ഭാരതത്തെ ഇസ്ലാമികവത്കരിക്കാനും ഇതര മതസ്ഥരെ കൊന്നൊടുക്കാനുമുള്ള ഗൂഢാലോചനയുമായി രംഗത്തുള്ള തീവ്രവാദികള്‍ തന്നെയാണ് ഇതിന്റെ പിന്നിലും. മെക് സെവന്‍ എന്ന പ്രതിഭാസത്തിന്റെ പിന്നിലും ഇവര്‍ തന്നെയാണെന്ന ആരോപണമുണ്ട്. ഈ കളങ്കിത സമൂഹം തങ്ങള്‍ നിരപരാധികള്‍ ആണെന്ന് പൊതുസമൂഹത്തില്‍ തെളിയിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. വെറും അഞ്ചു ശതമാനത്തിനും 10 ശതമാനത്തിനും ഇടയില്‍ മാത്രമുള്ള ജിഹാദികള്‍ കാരണം കേരളത്തിലെ നല്ലവരായ മുസ്ലിങ്ങള്‍ കൂടി പേരുദോഷം കേള്‍ക്കേണ്ട സാഹചര്യമാണുള്ളത്. ഇസ്ലാമിക സമൂഹത്തില്‍ നിന്ന് തീവ്രവാദത്തെ, ജിഹാദിസത്തെ തുടച്ചുനീക്കണം. ഇല്ലെങ്കില്‍ ഇന്ന് മറ്റു പല വിദേശ രാഷ്‌ട്രങ്ങളിലും നടക്കുന്ന രീതിയില്‍ വലിയ വില കൊടുക്കേണ്ട സാഹചര്യത്തിലേക്ക് ഇസ്ലാമിക സമൂഹം മാറും. ഭാരതത്തിന്റെ സ്വത്വം നിലനിര്‍ത്താനും സ്വന്തം നിലനില്‍പ്പിനായി സനാതന ഹിന്ദു സമൂഹം ഭാവിയില്‍ ഇസ്രയേലിന്റെ വഴി സ്വീകരിച്ചാല്‍ അതിനെ ആര്‍ക്കും തള്ളിപ്പറയാനാകില്ല. ഇസ്ലാമിക തീവ്രവാദികളെ അമര്‍ച്ച ചെയ്യാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നൊഴിവാക്കാനും ഇസ്ലാമിക സമൂഹം തന്നെ മുന്‍കൈയെടുക്കണം.

കേരളത്തിലെ പൊതുസമൂഹവും സാധാരണക്കാരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ ദുരന്തത്തിന്റെ വരാന്‍ പോകുന്ന അപകടത്തിന്റെ ചിത്രം വേണ്ട രീതിയില്‍ മനസ്സിലാക്കിയിട്ടില്ല. പാകിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമൊക്കെ തന്നെ പാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഇസ്ലാം ഭൂരിപക്ഷമായ എല്ലാ രാഷ്‌ട്രങ്ങളിലും ഇതര മതസ്ഥര്‍ ചവിട്ടി അരയ്‌ക്കപ്പെട്ടെന്ന് മാത്രമല്ല, അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും കയ്യേറുകയും ഇത്തരം മതവിശ്വാസങ്ങളെ നിഷ്ഠൂരം ഇല്ലാതാക്കുകയും ചെയ്തു എന്ന ദുരനുനുഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഒരു വോട്ട് ബാങ്ക് എന്ന നിലയില്‍ ഇസ്ലാം മത വിശ്വാസികളുടെ സംഘടിത ശക്തിയിലാണ് കേരളത്തിലെ മുന്നണി രാഷ്‌ട്രീയക്കാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും അവരെ പിന്തുണയ്‌ക്കുന്നതും. അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഹിന്ദുക്കളും ക്രൈസ്തവരും ദേശീയ വാദികളായ മുസ്ലീങ്ങളും ചേര്‍ന്നുള്ള അതിശക്തമായ വോട്ട് ബാങ്ക് സംവിധാനം നിലവില്‍ വന്നില്ലെങ്കില്‍ പൊളിറ്റിക്കല്‍ ഇസ്ലാം, മുന്നണികളെ സ്വാധീനിച്ച് അവരുടെ ആജ്ഞാനുവര്‍ത്തികളും അടിമകളുമാക്കാനുള്ള സാഹചര്യം ശക്തമാകും.

പൊളിറ്റിക്കല്‍ ഇസ്ലാം ശക്തി പ്രാപിക്കുന്നത് അവരുടെ ധനസ്രോതസ്സുകളില്‍ കൂടിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും ഹവാലയിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും കേരളത്തിലേക്കും ഭാരതത്തിന്റെ പല ഭാഗത്തേക്കും പണം ഒഴുകുന്നു. ചില ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം. ചാരിറ്റിയുടെ മറവിലുള്ള സംഭാവനകള്‍ക്ക് പിടിവീണതോടെ ഹവാലയിലേക്കും മയക്കുമരുന്നിലേക്കുമാണ് ഇതിപ്പോള്‍ വഴി തിരിഞ്ഞിട്ടുള്ളത്. അതിനോടൊപ്പം ഗള്‍ഫിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന പല പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ഈ ഇടപാടിന് ചൂട്ട് പിടിക്കുന്നു എന്ന വാര്‍ത്തയുമുണ്ട്. പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാം മത വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഹലാല്‍ ട്രസ്റ്റിന്റെ പേരിലും ജമാഅത്തിന്റെ പേരിലും സംഭാവന ചെയ്യുന്നുണ്ട്. ഹലാല്‍ ട്രസ്റ്റിലെ പണം മുഴുവനും തീവ്രവാദ കേസുകളില്‍ അകപ്പെട്ടവരുടെ നിയമ നടപടികള്‍ക്കും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും തീവ്രവാദികളെ സഹായിക്കാനുമാണ് ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ആശങ്കയുളവാക്കുന്നു.

മുസ്ലിം സമൂഹത്തില്‍ തിരുത്തല്‍ വേണ്ടത് സ്വന്തം സമുദായത്തിനുള്ളില്‍ നിന്നു തന്നെയാണ്. പക്ഷേ, ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും സംഘടിച്ച് ശക്തരാകാനുള്ള ശ്രീനാരായണ ഗുരുദേവന്റെ ആഹ്വാനം തന്നെയാണ് അനിവാര്യമായത്. ഹലാല്‍ മുതല്‍ അറബി ഭക്ഷണം വരെ കേരളത്തിലുടനീളം കച്ചവടം ചെയ്ത ലാഭമെടുത്ത് തീവ്രവാദ പ്രവര്‍ത്തനത്തിന് അടിസ്ഥാനം ഇടുന്ന സ്ഥാപനങ്ങളെ നിരാകരിക്കാനും ബഹിഷ്‌കരിക്കാനും ഹിന്ദുക്കളും ക്രിസ്ത്യാനികളും ദേശീയ വാദികളായ മുസ്ലീങ്ങളും തയ്യാറായാല്‍ മാത്രമേ തീവ്രവാദത്തിന്റെ ധനസ്രോതസ്സ് അടയ്‌ക്കാനാവൂ. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം യുദ്ധ സമാന സാഹചര്യത്തില്‍ തുടങ്ങേണ്ടിയിരിക്കുന്നു.

കേരളത്തില്‍ മാത്രമല്ല, ദേശവ്യാപകമായി വഖഫിന്റെ പേരില്‍ ക്ഷേത്ര സ്വത്തുക്കളും പൊതുമുതലും കയ്യേറി ഏറ്റവും വലിയ സ്ഥലം ഉടമയായി മാറാനുള്ള വഖഫ് ബോര്‍ഡിന്റെയും ജിഹാദികളുടെയും ശ്രമം ഒറ്റപ്പെട്ടതല്ല. ഭാരതത്തിന്റെ ഇസ്ലാമിക വത്കരണം എന്ന വലിയ ലക്ഷ്യത്തിലെ ഒരു ഘടകം മാത്രമാണിത്. മതേതര കക്ഷി എന്ന് സ്വയം അവകാശപ്പെടുന്ന, അതേസമയം മുസ്ലിങ്ങള്‍ക്ക് മാത്രമായുള്ള മുസ്ലിം ലീഗ് പോലും ഇതിന് അനുകൂലമായി രംഗത്ത് വന്നിട്ടുള്ളത് സമുദായ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ്. കേരളത്തിലെ മുന്നണി രാഷ്‌ട്രീയക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇസ്ലാമിക പ്രീണന മനോഭാവവും കാണാതെ പോകരുത്. വഖഫിനെയും വ്യായാമ ജിഹാദിനെയും ഒരുമിപ്പിക്കുന്ന ശക്തി ഇസ്ലാമിക ജിഹാദും ഭീകരവാദവും ആണെന്നുള്ള തിരിച്ചറിവ് ഇനിയെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് ഉണ്ടാകണം. ഇല്ലെങ്കില്‍ ബംഗ്ലാദേശിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ സ്വന്തം ആരാധനാലയങ്ങളുടേയും സ്വജീവിതത്തിന്റേയും പെണ്‍മക്കളുടേയും രക്ഷയ്‌ക്കായി വിലപിക്കുന്ന ന്യൂനപക്ഷ സമൂഹത്തിന്റെ ഗതിയിലേക്ക് കേരളവും ഭാരതവും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍ വിഡ്ഢികളാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത് ഇനിയെങ്കിലും മറക്കാതിരിക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക