Sports

മധ്യേഷ്യന്‍ രാജ്യങ്ങളുമായി പുതിയ വോളി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ തീരുമാനം

Published by

കാഠ്മണ്ഡു: മധ്യേഷ്യന്‍ മേഖലയില്‍, കാവ നേഷന്‍സ് കപ്പ് എന്ന പേരില്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാനുള്ള സുപ്രധാന നീക്കവുമായി സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ അസോസിയേഷന്‍(കാവ). ഇതിനായി പ്രൈംവോളിബോള്‍ ലീഗ് സംഘാടകരായ ബേസ്ലൈന്‍ വെഞ്ച്വേഴ്സുമായി പത്ത് വര്‍ഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്റെ (എവിസി) സോണല്‍ അസോസിയേഷനാണ് കാവ. ഭാരതത്തിന് പുറമേ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇറാന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, താജിക്കിസ്താന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

കാവ നേഷന്‍സ് കപ്പിലൂടെ മേഖലയിലുടനീളമുള്ള വോളിബോളിന്റെ വളര്‍ച്ചയും ജനപ്രീതിയും ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. 6 മുതല്‍ 8 വരെ ടീമുകളെ പങ്കെടുപ്പിച്ചായിരിക്കും എല്ലാവര്‍ഷവും ടൂര്‍ണമെന്റ് നടത്തുക, എഫ്ഐവിബി റാങ്കിങ് പോയിന്റുകളും നല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by