കൊച്ചി: വിവാഹവസ്ത്രങ്ങള്‍ക്ക് മാത്രമായി ശീമാട്ടിയില്‍ വെഡ്ഡിങ് മാറ്റേഴ്‌സ് സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വധൂവരന്മാര്‍ക്കായുള്ള വസ്ത്രങ്ങള്‍ തുടങ്ങി വിവാഹ സംബന്ധമായ എല്ലാം വെഡ്ഡിങ് മാറ്റേഴ്‌സ് എന്ന പേരില്‍ ഒറ്റ ഫ്‌ളോറില്‍ ഒരുക്കിയിരിക്കുകയാണെന്നും ഉപഭോക്താക്കളുടെ അഭിരുചികള്‍ അറിഞ്ഞ് പുതുമകള്‍ കൊണ്ടുവരുന്നത് സന്തോഷകരമാണെന്നും ബീന കണ്ണന്‍ പറഞ്ഞു.
മെഹന്തി, ഹല്‍ദി, റിസപ്ഷന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്കായി വിവിധ വിവാഹ വസ്ത്രങ്ങളും പ്രീമിയം ജൂവലറി, കോസ്‌മെറ്റിക്‌സ് പ്രോഡക്റ്റ്, ബാഗുകള്‍, ഫുട്‌വെയറുകള്‍ തുടങ്ങിയവയും ഇവിടെയുണ്ടാകും.
കൊച്ചിക്ക് പുറമെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ ശീമാട്ടി ഷോറൂമുകളും കോട്ടയം, കൊച്ചി, കോഴിക്കോട് ഹൈലൈറ്റ് മാള്‍, തിരൂര്‍, പാലാ എന്നിവിടങ്ങളില്‍ യുവതി-യുവാക്കള്‍ക്കുള്ള ശീമാട്ടി യങ് ഷോറൂമുകളും പ്രവര്‍ത്തിക്കുന്നു. സാരികള്‍ക്ക് മാത്രമായി ശീമാട്ടി ഗ്രേറ്റ് ഇന്ത്യന്‍ സാരീസ് ഷോറൂം മലപ്പുറം എടപ്പാളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക