കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വിവിധ ദുരന്തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയത് 5019 കോടിരൂപയുടെ സഹായം.
ഓഖി ദുരിതത്തെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കിയത് 133 കോടിരൂപയാണ്. ഒമ്പതുവര്‍ഷത്തിനിടെ ദുരന്ത നിവാരണ ഫണ്ടിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്കിയത് 1817.35 കോടിയാണ്. വിവരാവകാശ രേഖ പ്രകാരം കൊച്ചി സ്വദേശി കെ. ഗോവിന്ദന്‍ നമ്പൂതിരി ശേഖരിച്ച വിവരങ്ങളാണിത്.
ദേശീയ ദുരന്ത നിവാരണ ഫണ്ടിനത്തില്‍ സംസ്ഥാനത്തിനുള്ള വിഹിതമായി കേന്ദ്രം കേരളത്തിന് 3069.57 കോടി രൂപ അനുവദിച്ചു. ദുരന്തനിവാരണത്തിനായി അനുവദിച്ച 1817 കോടി 2016-17 മുതല്‍ 2024-25 വരെമാത്രമുള്ള കണക്കാണ്.
പല കാലങ്ങളിലായി ഓഖി ചുഴലിക്കാറ്റ്, വരള്‍ച്ച, 2018, 2019 വര്‍ഷങ്ങളിലെ പ്രളയം എന്നിവയെ നേരിടാന്‍ എന്‍ഡിആര്‍എഫ് വിഹിതമായി കേന്ദ്രം സംസ്ഥാനത്തിന് നല്കിയത് 3069.57 കോടി രൂപയാണ്.
എന്നാല്‍, സപ്തംബര്‍ 24 ലെ കണക്കുകള്‍ പ്രകാരം 5550.98 കോടിയാണ് കേരളം ഇതുവരെ വിനിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക