Marukara

ട്രംപ് പ്രഖ്യാപിച്ച കൂട്ട നാടു കടത്തലില്‍ പട്ടികയില്‍ 18000 ഭാരതീയരും

Published by

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കൂട്ട നാടു കടത്തലില്‍ പട്ടികയില്‍ 18000 ഭാരതീയരും. അധനികൃതമായി അമേരിക്കയില്‍ താമസിക്കുന്നവരെ അവരവരുടെ നാടുകളിലേയ്‌ക്ക് തിരിച്ചയയ്‌ക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് ഇമിഗ്രെഷന്‍ ആന്‍ഡ് കസ്റ്റംസ് ( ഐ സി ഇ) തയ്യാറാക്കിയ പട്ടിക അനുസരിച്ച് 1.5 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ട്. ഇതില്‍ 7,940 പാര്‍ ഭാരതീയരാണ്. മെക്‌സിക്കോ, എല്‍ സാല്‍വദോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനമാണിത്.
ഒക്ടോബറില്‍ ഈ പട്ടിക പുറത്തു വരും മുന്‍പ് യുഎസ് ഏതാനും ഇന്ത്യക്കാരെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നാട് കടത്തിയിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ സഹകരണത്തോടെയാണ് അതു ചെയ്തത്.ആയിരക്കണക്കിന് ഇന്ത്യക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ പാടുപെടുന്നുണ്ട്. പലരും ഐ സി ഇ അനുമതിക്ക് വര്‍ഷങ്ങളാണ് കാത്തു നില്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ അനധികൃതമായി കടന്നുവരാന്‍ ശ്രമിച്ച 90,000 ഇന്ത്യക്കാര്‍ പിടിയിലായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Trump

Recent Posts