World

ഇറാനില്‍ ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തിയ ഗായിക അറസ്റ്റില്‍

ഇറാനില്‍ സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ സംഗീത പരിപാടി നടത്താനും അനുവാദമില്ല

Published by

ടെഹ്‌റാന്‍ :ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തിയതിന് ഗായിക പരസ്തു അഹമ്മദിയെ(29) ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായതിന് ശേഷം പരസ്തു അഹമ്മദിയെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ലെന്ന് അഹമ്മദിയുടെ അഭിഭാഷകന്‍ മിലാദ് പനാഹിപൂര്‍ പറഞ്ഞു.

പരസ്തുവിന്റെ സംഗീത ട്രൂപ്പിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാന്‍ ബെരഗ്ദാര്‍, സൊഹൈല്‍ ഫാഗിഹ്‌നസിരി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പരസ്തു അഹമ്മദി യൂട്യൂബില്‍ ഓണ്‍ലൈന്‍ സംഗീത പരിപാടി നടത്തിയിരുന്നു. ഗാനം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷം വടക്കന്‍ ഇറാനിലെ മസന്ദരനില്‍ നിന്നാണ് ഗായികയെ അറസ്റ്റ് ചെയ്തത്.

ഇറാനില്‍ സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ സംഗീത പരിപാടി നടത്താനും അനുവാദമില്ല.ഹിജാബ് നിയമത്തില്‍ ഇറാന്‍ സര്‍ക്കാര്‍ പരിഷ്‌കരണം വരുത്തിയത് അടുത്തിടെയാണ് . ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് പിഴയോ, ചാട്ടവറടിയോ, ജയില്‍ ശിക്ഷയോ വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്‌കരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by