India

താണുവണങ്ങി ഗണേശപൂജ നടത്തുന്ന സാക്കീർ ഹുസൈൻ : സരസ്വതിദേവീയുടെയും, മഹാഗണപതിയുടെയും ആരാധകനായ ഉസ്താദ് ; ഇന്ത്യയുടെ അഭിമാനം

Published by

മുംബൈ : ലോകോത്തര സംഗീതജ്ഞരുമായി ചേർന്ന് സംഗീതസാക്ഷാത്ക്കാരങ്ങൾ ഒരുക്കിയ മഹാപ്രതിഭ ,അങ്ങനെ പറയാനാകൂ ഉസ്താദ് സക്കീർ ഹുസൈനെ. കേരളത്തോട് അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന സക്കീർ ഹുസൈന് ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഇവിടെത്തന്നെ. സ്റ്റേജിൽ കയറുമ്പോഴും സ്റ്റേജിൽ നിന്ന് പുറത്തുപോകുമ്പോഴും തന്നെ കേട്ട ജനക്കൂട്ടത്തെ ചലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പണ്ടേ പ്രശസ്തമാണ് .

‘ ഞാനൊരു ഇന്ത്യക്കാരനാണ്, ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. എന്റെ ഭാര്യ ഒരു അമേരിക്കക്കാരിയാണ്, എനിക്ക് ഒരു അമേരിക്കൻ പാസ്‌പോർട്ട് ലഭിക്കും, പക്ഷേ ഞാൻ ഒരിക്കലും അതിന് പോയിട്ടില്ല. ഞാനും ഇന്ത്യയുടെ കലയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ഒരു ബന്ധമുണ്ട്, അത് നമുക്ക് നിരന്തരം അറിയാം. ഞങ്ങൾ സമാധാനപ്രിയരാണ്, ഈ ഐക്യം മുറുകെ പിടിക്കേണ്ടതുണ്ട്. നമ്മളെ പരസ്പരം എതിർക്കാൻ നമ്മൾ ആർക്കും അവസരം നൽകരുത്.- ഇതാണ് അദ്ദേഹത്തിന് ഇന്ത്യയെ പറ്റി പറയാൻ ഉള്ളത് .

ഇന്ത്യക്ക് പുറത്തും നിരവധി അംഗീകാരങ്ങൾ തബലയുടെ ഈ മാന്ത്രികനെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ 2016ല്‍ വൈറ്റ്‌ ഹൗസില്‍ വച്ച്‌ നടന്ന ഓള്‍ സ്‌റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ സക്കീര്‍ ഹുസൈനെ ക്ഷണിച്ചിരുന്നു. ആദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഗീതഞ്‌ജനു കിട്ടുന്ന അംഗീകാരമായിരുന്നു അത്.

ജനിച്ചപ്പോൾ പിതാവ് കാതിൽ ഓതി നൽകിയത് മതസൂക്തങ്ങളല്ല , മറിച്ച് റിഥം ആണെന്ന് അഭിമാനത്തോടെ പറയും ഉസ്താദ് . രാവിലെ മദ്രസയിൽ പോയി നമസ്കരിച്ച് , വൈകിട്ട് സെന്റ് മൈക്കിൾസ് സ്കൂളിന്റെ ചാപ്പലിൽ പോയി സ്തുതിഗീതങ്ങളും നൊവേനകളും പറയുന്ന , വൈകുന്നേരം ക്ഷേത്രത്തിൽ പോയിരുന്ന സാക്കീർ ഹുസൈനെ വീട്ടിൽ ആരും തടഞ്ഞില്ല. .

‘ഞാൻ സരസ്വതിയുടെ ആരാധകനാണ്. ഞാൻ അമ്മയെ സ്നേഹിക്കുന്നു അമ്മ എന്നെ സ്നേഹിക്കുന്നു. എനിക്ക് ഗണപതിയുടെ പഖാവാജിനെയും ശിവന്റെ ദംരൂവിനെയും പരിചയപ്പെടുത്തി നൽകിയത് പിതാവാണ് . ഇന്നും ഞാൻ മഹാഗണപതിയേയും , സരസ്വതീദേവിയേയും ആരാധിക്കുന്നുണ്ട് – സാക്കീർ ഹുസൈൻ പറയുന്നു . പിന്തുടരാൻ അതിമനോഹരമായ മാതൃകയാണ് ഇന്ത്യയുടെ അഭിമാനമായ ഈ ഉസ്താദ് . അതുകൊണ്ട് തന്നെയാണ് താണുവണങ്ങി ഗണേശപൂജ നടത്തുന്ന ഈ മാന്ത്രികനെ ഇന്ത്യൻ ജനത നെഞ്ചോട് ചേർത്ത് പിടിക്കുന്നതും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by