World

ദക്ഷിണ കൊറിയ: പുറത്തായ യൂന്‍ സുക് യോളിനു പകരം പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റ്

Published by

സോള്‍: യൂന്‍ സുക് യോളിനെ പാര്‍ലമെന്‌റ് ഇംപീച്ച് ചെയ്തതോടെ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റായി പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ സ്ഥാനമേറ്റു. പട്ടാളനിയമം ഏര്‍പ്പെടുത്തിയ ഉത്തരവിന്‌റെ പേരിലാണ് യൂനിനെതിരായുള്ള ഇംപീച്ച്മെന്റ് വോട്ട് പാര്‍ലമെന്‌റില്‍ അവതരിപ്പിച്ചതും പാസായതും. അതോടയാണ് പ്രധാനമന്ത്രിയായിരുന്ന ഹാന്‍ ഡക്ക്-സൂ ഭരണഘടന പ്രകാരം ആക്ടിംഗ് പ്രസിഡണ്ടായത്.
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടു പോകുക എന്നത് ഹാന്‍ ഡക്ക്-സൂവിന് വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. ആണവായുധങ്ങളുള്ള അയല്‍രാജ്യമായ ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണികളും മോശമായ സമ്പദ്വ്യവസ്ഥയും ആണ് ഇക്കൂട്ടത്തില്‍ പ്രധാനം.
75 കാരനായ ഹാന്‍, യാഥാസ്ഥിതികരും പുരോഗമനവാദികളുമായ അഞ്ച് വ്യത്യസ്ത പ്രസിഡന്റുമാരുടെ കീഴില്‍ മൂന്ന് പതിറ്റാണ്ടിലേറെ നേതൃസ്ഥാനങ്ങളിലിരുന്നിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by