പെരുമ്പാവൂർ : വിസ തട്ടിപ്പ് കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പുതുക്കോട്ട ഭാരതീയാർ നഗർ സുരേഷ് (47) നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് നെടുങ്ങപ്ര സ്വദേശിയിൽ നിന്ന് 6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാൾ സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐ എൽദോ പോൾ, സീനിയർ സിപിഒമാരായ പി.എം സക്കീർ ,അരുൺ കെ.കരുണൻ, ശ്രീജിത്ത് രവി, രജിത്ത് റാം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക