തിരുവനന്തപുരം:സംസ്ഥാനത്ത് തുടര്‍ച്ചയായി റോഡപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉന്നതതല യോഗം വിളിച്ചു.ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം.
സുരക്ഷിത യാത്രക്ക് ആവശ്യമായ തുടര്‍ നടപടികള്‍, അപകടരഹിത യാത്ര സാധ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം.മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സുരക്ഷാ വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിക്കും.അപകടമേഖലയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നത് ഉള്‍പ്പെടെ ഉന്നത തല യോഗത്തില്‍ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: