Local News

നൈറ്റ് പെട്രോളിങ്ങിനിടെ പോലീസ് പിടിയിലായത് മയക്കുമരുന്ന് മാഫിയ സംഘം : നാല് പേർ അറസ്റ്റിൽ

Published by

പെരുമ്പാവൂർ : രാസ ലഹരിയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മാറമ്പിള്ളി മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ അൽത്താഫ് (23), ചെറുവേലിക്കുന്ന് ഇലവുംകുടി വീട്ടിൽ മനു (22), മൗലൂദ്പുര അത്തിക്കോളിൽ വീട്ടിൽ മുഹമ്മദ് ഷഫാൻ (21), ചെറുവേലിക്കുന്ന് ഒളിക്കൽ വീട്ടിൽ ഫവാസ് (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

നൈറ്റ് പെട്രോളിങ്ങിനിടെ പാത്തിപ്പാലത്ത് വച്ചാണ് ഇവർ പിടിയിലാവുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ നാല് യുവാക്കൾ കാറിൽ ഇരിക്കുന്നതായി കണ്ടതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നായി 8 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രാസ ലഹരി ഉപയോഗിക്കുന്നവരാണ് ഇവരെന്ന് കരുതുന്നു.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി. എം. സൂഫി, എസ് ഐ മാരായ റിൻസ് എം തോമസ്, പി. എം. റാസിഖ്, എൽദോ സിപിഒ മാരായ നസിബ്, നിഷാദ്, എന്നിവരാണ് ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by