India

തന്റെ പതനത്തിലും നിര്‍ണായക പങ്ക് വഹിച്ചത് ഗാന്ധി കുടുംബമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

Published by

ന്യൂഡല്‍ഹി: തന്റെ രാഷ്‌ട്രീയ ഉയര്‍ച്ചയിലെന്ന പോലെ പതനത്തിലും നിര്‍ണായക പങ്ക് വഹിച്ചത് ഗാന്ധി കുടുംബമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പിടിഐയോടു പറഞ്ഞു. എന്റെ രാഷ്‌ട്രീയ ജീവിതം ഗാന്ധിമാര്‍ ഉണ്ടാക്കിയതല്ല. പാര്‍ട്ടിയുമായുള്ള ദീര്‍ഘകാല ബന്ധം ഉണ്ടായിരുന്നിട്ടും ഗാന്ധി കുടുംബാംഗങ്ങളുമായി തനിക്ക് നേരിട്ടുള്ള ആശയവിനിമയം പരിമിതമായിരുന്നു.
‘സോണിയാ ഗാന്ധിയെ നേരിട്ട് കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ട് 10 വര്‍ഷമായി. രാഹുല്‍ ഗാന്ധിയോടൊപ്പം അര്‍ത്ഥവത്തായി സമയം ചിലവഴിക്കാനുള്ള അവസരം ഒരിക്കല്‍ മാത്രമാണ് അനുവദിച്ചത്. ഒരേയൊരു അവസരത്തിലല്ലാതെ എനിക്ക് പ്രിയങ്കയെ കാണാന്‍ കഴിഞ്ഞിട്ടില്ല.
‘എന്റെ രാഷ്‌ട്രീയ ജീവിതം ഗാന്ധിമാര്‍ ഉണ്ടാക്കിയതും ഗാന്ധിമാര്‍ ഉണ്ടാക്കാത്തതുമാണ് എന്നതാണ് എന്റെ ജീവിതത്തിലെ വിരോധാഭാസം’ അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by