കൊച്ചി:പറവൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് കാര്‍ സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചു. ഞായറാഴ്ച വൈകിട്ടുണ്ടായ അപകടം പരിഭ്രാന്തി പരത്തി.
പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്യുകയായിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് വീണത്. അഞ്ചംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്.
എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീണത്. മുന്‍ ഭാഗം തകര്‍ന്ന വാഹനത്തിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും സാരമായ പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക