Kerala

‘ സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി , എല്ലാം ഈ സന്നിധിയിലാ’ ; ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

Published by

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി.

ഇതു രണ്ടാം തവണയാണ് ചാണ്ടി ശബരിമല ദര്‍ശനത്തിനെത്തുന്നത്. 2022ലാണ് ആദ്യം മല കയറിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി .

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മനഃപൂർവം മാറ്റിനിർത്തിയതായി കഴിഞ്ഞദിവസം വ്യക്തമാക്കിയല്ലോ എന്നു ചോദിച്ചപ്പോൾ അതിനെക്കുറിച്ചൊന്നും പറയണ്ടെന്നായിരുന്നു പ്രതികരണം. ‘ എന്റെ മനസിനു വല്ലാത്ത നൊമ്പരമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുൻപേ എല്ലായിടത്തുനിന്നും മാറ്റി നിർത്താൻ തുടങ്ങി. ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല. കൂടുതൽ ഒന്നും പറയുന്നില്ല. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി . എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ’ ചാണ്ടി ഉമ്മൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by