ഉധംസിങ് നഗർ : ഹിന്ദുവാണെന്നും, എഞ്ചിനീയറാണെന്നും കളവ് പറഞ്ഞ് വിവാഹം കഴിച്ച യുവാവിനെ നവവധു തന്നെ കുടുക്കി. ഡൽഹി നിവാസിയായ അമൻ മെറാജുദ്ദീനാണ് അറസ്റ്റിലായത്.
ഡിസംബർ 10 നാണ് പിത്തോരഗഢ് സ്വദേശിനിയായ പെൺകുട്ടിയെ അമൻ വിവാഹം കഴിച്ചത് .സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ഹിന്ദുവാണെന്ന് പറഞ്ഞായിരുന്നു വിവാഹം . എന്നാൽ വിവാഹ മണ്ഡപത്തിൽ വച്ച് പൂജാരി കുങ്കുമം തൊട്ട് നൽകിയപ്പോഴൊക്കെ അമൻ അത് മായ്‌ക്കുന്നുണ്ടായിരുന്നു. ഇത് വധുവിന്റെ വീട്ടുകാരിൽ സംശയം ഉളവാക്കിയിരുന്നു.
പിന്നീട് വരന്റെ വീട്ടിൽ എത്തിയ നവവധു രഹസ്യമായി വരന്റെ ആധാർ കാർഡ് പരിശോധിച്ചു. ഇതിൽ വരന്റെ പിതാവിന്റെ പേര് മെറാജുദ്ദീൻ എന്നാണ് നൽകിയിരുന്നത് . കൂടുതൽ അന്വേഷണത്തിൽ തങ്ങൾ കബളിപ്പിക്കപ്പെട്ടതായി വധുവിന്റെ വീട്ടുകാർക്ക് മനസിലായി.
തുടർന്ന് പെൺകുട്ടി തന്നെ സീനിയർ പോലീസ് സൂപ്രണ്ട് മണികാന്ത് മിശ്രയെ ബന്ധപ്പെട്ടു. വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് അദ്ദേഹം ഈ വിഷയത്തിൽ ഉടനടി നടപടിയെടുക്കുകയും പ്രത്യേക ടീമിനെ ഡൽഹിയിലേക്ക് അയച്ച് പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: