കൊച്ചി: എറണാകുളം ഗവ. ലോ കോളജും ലൈഡന്‍ യൂണിവേഴ്സിറ്റിയുടെ വാന്‍ വോലെന്‍ഹോവന്‍ ഇന്‍സ്റ്റിറ്റിയൂട്ടും കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്‍ഡോ-ഡച്ച് റിസര്‍ച്ച് സെന്റര്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ലോ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ വഴി സഹകരിക്കുന്നു.
എറണാകുളം ഗവ. ലോ കോളജിന്റെ 150 ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സര്‍വകലാശാലകളിലൊന്നായ നെതര്‍ലന്‍ഡ്സിലെ ലൈഡന്‍ യൂണിവേഴ്സിറ്റിയിലെ വാന്‍ വോലെന്‍ഹോവന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസത്തില്‍ സഹകരണം, ഇന്റര്‍ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര ശില്പശാലകള് സംഘടിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന നിയമത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ മൊഡ്യൂളുകള്‍ വികസിപ്പിക്കുന്നതിനുമായി ജിഎല്‍സിയില്‍ ഒരു സമര്‍പ്പിത ഗവേഷണ കേന്ദ്രം സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യം. സംയുക്ത ഗവേഷണ ഫലങ്ങള്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും മാനുവലുകളും പ്രസിദ്ധീകരിക്കല്‍ എന്നിവയിലും പങ്കാളിത്തം ശ്രദ്ധകേന്ദ്രീകരിക്കുന്നു.
ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍ ഡോ. ഡയാന എം.കെ., വിവിഐ പ്രൊഫസറും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ പ്രൊഫ. ഡോ. അഡ്രിയാന്‍ ബെഡ്നര്‍, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ & പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. റിയ റോയ് മാമ്മന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 2024 ഡിസംബര്‍ 13 ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം, നെതര്‍ലന്‍ഡ്സിലെ മുന്‍ ഭാരത അംബാസഡര്‍ വേണുരാജാമണി, സുസ്ഥിരനിയമ വിദ്യാഭ്യാസത്തിലേക്കും പരിശീലനത്തിലേക്കും ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: