പത്തനംതിട്ട: കോന്നിയില്‍ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തില്‍ എയര്‍ബാഗ് ഓപ്പണായതായി കാണുന്നില്ലെന്നും എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്‌ക്ക് ശേഷം പറയാമെന്നും എംവിഡി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
കാറുകാരന്റെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കൂടല്‍ മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. മധുവിധുവിനു ശേഷം മലേഷ്യയില്‍ നിന്നും മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും കൂട്ടി നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും മടങ്ങുമ്പോഴാണ് ദാരുണസംഭവം നടന്നത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് നാട്ടുകാർ പ്രതികരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. അപകടത്തില്‍ മത്തായി ഈപ്പനും ബിജു പി. ജോര്‍ജും മരിച്ചു. ഇവരുടെ വീട്ടിലേക്ക് അപകടസ്ഥലത്ത് നിന്ന് വെറും ഏഴു കിലോമീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ബസിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍. ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിവന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാട്ടുകാര്‍ പറയുന്നു.
കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: