Career

വ്യോമസേനയില്‍ ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില്‍ ഓഫീസറാകാം: ഒഴിവുകള്‍ 336

Published by

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലൂടെ (അഫ്കാറ്റ് 01/2025) സെലക്ഷന്‍
എന്‍സിസി സ്‌പെഷല്‍ എന്‍ട്രി വഴിയും പ്രവേശനം നല്കും
വിജ്ഞാപനം https://afcat.cdac.in ല്‍
ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ഭാരതീയ വായുസേനയില്‍ ഫ്‌ളൈയിങ് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളില്‍ കമ്മീഷന്‍ഡ് ഓഫീസറാകാം. 2026 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സുകളിലേക്ക് എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലൂടെയും (അഫ്കാ 01/2025) എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി വഴിയുമാണ് പ്രവേശനം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളുമടക്കം വിശദവിവരങ്ങള്‍ https://afcat.cdac.in, https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. ഓണ്‍ലൈനായി ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.

ഒഴിവുകള്‍: വിവിധ ബ്രാഞ്ചുകളിലായി 336 ഒഴിവുകളുണ്ട്. ഫ്‌ളൈയിങ്- പുരുഷന്മാര്‍ 21, വനിതകള്‍ 9, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍)- ഏയ്‌റോനോട്ടിക്കല്‍ എന്‍ജിനിയര്‍- ഇലക്‌ട്രോണിക്‌സ്- പുരുഷന്മാര്‍ 95, വനിതകള്‍ 27, മെക്കാനിക്കല്‍ 53-14, ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) വെപ്പണ്‍ സിസ്റ്റംസ് ബ്രാഞ്ച് 14-3, അഡ്മിനിസ്‌ട്രേഷന്‍ 42-11, ലോജിസ്റ്റിക്‌സ് 13-3, അക്കൗണ്ട്‌സ് 11-2, എഡ്യൂക്കേഷന്‍ 7-2, മെറ്റിയോറോളജി 7-2. എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി വഴി ഫ്‌ളൈയിങ് ബ്രാഞ്ചില്‍ സിഡിഎസ്ഇ ഒഴിവുകളില്‍ 10 ശതമാനത്തിലും അഫ്കാറ്റ് ഒഴിവുകളില്‍ 10 ശതമാനത്തിലും നിയമനം ലഭിക്കും.

ഫ്‌ളൈയിങ് ബ്രാഞ്ചില്‍ 14 വര്‍ഷവും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍/നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചില്‍ 10-14 വര്‍ഷവും ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിക്കാം. ഈ കാലയളവില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. തുടര്‍ന്ന് ലഭ്യമായ ഒഴിവുകളില്‍ അര്‍ഹതയുള്ളവര്‍ക്ക് സ്ഥിരം കമ്മീഷന്‍ഡ് ഓഫീസറായി നിയമനം ലഭിക്കുന്നതാണ്.

ഫ്‌ളൈയിങ് ഓഫീസര്‍ പദവിയില്‍ 56100-177500 രൂപ ശമ്പള നിരക്കിലാണ് നിയമിക്കുക. നിരവധി ആനുകൂല്യങ്ങളുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹൈദ്രാബാദിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ 2026 ജനുവരി മുതല്‍ 52-62 ആഴ്ചത്തെ പരിശീലനം നല്കും. പരിശീലനകാലം ഫ്‌ളൈറ്റ് കേഡറ്റുകള്‍ക്ക് പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പന്റ് അനുവദിക്കുന്നതാണ്. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക