തിരുവനന്തപുരം : കഠിനംകുളത്ത് ആളുകളെ വളര്‍ത്ത് നായയെ കൊണ്ട് കടിപ്പിച്ച്് ഗുണ്ട. ഇതര സംസ്ഥാന തൊഴിലാളി അടക്കം രണ്ട് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
കമ്രാന്‍ എന്ന സമീറാണ് ആളുകളെ നായയെ കൊണ്ട് കടിപ്പിച്ചത്. കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്രാന്‍ എന്ന സമീറാണ് വളര്‍ത്തുനായയുമായി പരിഭ്രാന്തി സൃഷ്ടിച്ചത്.
ശനിയാഴ്ച വൈകുന്നേരം ചിറക്കലിലാണ് പോമറേനിയന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുമായി പരിഭ്രാന്തി സൃഷ്ടിച്ചത്. നായയുമായി പ്രദേശവാസിയായ മണക്കാട്ടുവിളാകം സക്കീറിന്റെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറുകയായിരുന്നു. വീടിനുള്ളില്‍ വെച്ചാണ് നായ സക്കീറിനെ കടിച്ചത്.
നായയുടെ കടിയേറ്റതിന് പിന്നാലെ സക്കീര്‍ ആശുപത്രിയിലേക്ക് പോയി.സക്കീറിന്റെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും പോയ വേളയില്‍ പ്രതി സമീര്‍ പെട്രോളുമായി മടങ്ങി എത്തി വീടിന് മുന്നില്‍ തീയിട്ടു. തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയ വഴിക്കാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി അജയിനെയും നായ കടിച്ചത്. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: