Kerala

മംഗലപുരത്ത് വയോധികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ചൂലിനടിച്ച് നാട്ടുകാർ

Published by

തിരുവനന്തപുരം ; മംഗലപുരത്ത് വയോധികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്കെതിരെ നാട്ടുകാരുടെയും ബന്ധുക്കളുടെയും രോഷപ്രകടനം. തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയെ ചൂലുകൊണ്ട് അടിക്കാനും കല്ലെറിയാനുമായി നാട്ടുകാര്‍ തടിച്ച് കൂടിയത്. മാനസിക വെല്ലുവിളി നേരിടുന്ന 67 കാരിയെയാണ് പോത്തന്‍കോട് സ്വദേശി തൗഫീഖ് കഴിഞ്ഞദിവസം കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം. വീട്ടിലെ പൂജക്കെടുക്കാനായി സമീപത്ത് നിന്ന് പൂ പറിക്കാന്‍ പുലര്‍ച്ചെ റോഡിലേക്കിറങ്ങിയതായിരുന്നു 67കാരി. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചെത്തിയ തൗഫീഖ് ഇത് കാണുകയും പിന്നാലെയെത്തി ആക്രമിക്കുകയുമായിരുന്നു. കാതില്‍ കിടന്ന കമ്മല്‍ പറിച്ചെടുത്ത തൗഫീഖ് ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. തലയടിച്ച് നിലത്ത് വീണാണ് വയോധിക മരിച്ചത്. തൗഫീഖിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടിച്ചിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by