ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പട്ടണക്കാട് സ്വദേശി ആര്‍ആര്‍ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് മുന്നിലാണ് അപകടം. കാര്‍ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്‌ലര്‍ ലോറിയിലിടിക്കുകയായിരുന്നു.
ട്രെയ്‌ലര്‍ ലോറി ദേശീയ പാത നിര്‍മാണ കമ്പനിയുടേതാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക