Kerala

അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കുടുംബം

Published by

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലി ഉണ്ടായിരുന്നത്.

പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു- ജിജിലാല്‍ ദമ്പതികള്‍ കുഞ്ഞിന് നല്‍കാന്‍ അങ്കണവാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടി കഴിഞ്ഞ ദിവസം പൊട്ടിച്ച് ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്.കഴിഞ്ഞ അഞ്ചുമാസത്തോളമായി കുഞ്ഞിന് നല്‍കാന്‍ പാലിയോട് വാര്‍ഡില്‍ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by