India

സ്ത്രീധന, ഗാര്‍ഹിക പീഡന നിയമ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

Published by

ന്യൂഡല്‍ഹി : സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കി. അത്തരം നിയമങ്ങള്‍ പുനപരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നാണ് ആവശ്യം.
ഐടി ജീവനക്കാരന്‍ അതുല്‍ സുഭാഷിന്റെ ആത്മഹത്യ അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി. വിവാഹമോചന വിഷയത്തില്‍ ഭാര്യയും കുടുംബവും വര്‍ഷങ്ങളായി തന്നെ കേസുകളിലൂടെയും മറ്റും ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചാണ് ബംഗളൂരുവിലെ താമസസ്ഥലത്ത് അതുല്‍ ആത്മഹത്യ ചെയ്തത് . സ്ത്രീധന പീഡനം ആരോപണകേസ് കൈകാര്യം ചെയ്ത യുപിയിലെ കോടതി അന്യായ വിധിയാണ് പുറപ്പെടുവിച്ചതെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു.
അതേസമയം ഈ വിഷയത്തില്‍ ചോദ്യംചെയ്യലിനായി മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് അതുലിന്‌റെ ഭാര്യ നിഖിതയ്‌ക്ക് ബംഗളൂരു പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by