India

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലുള്ള ആശങ്ക കനേഡിയന്‍ അധികൃതരെ അറിയിച്ച് വിദേശകാര്യമന്ത്രാലയം

Published by

ന്യൂഡല്‍ഹി : കാനഡയിലെ നാല് ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലുള്ള ആശങ്ക കനേഡിയന്‍ അധികൃതരെ അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞാഴ്ച 3 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വധിക്കപ്പെട്ടത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ് സ്വാള്‍ പറഞ്ഞു.
അതേസമയം ചില കനേഡിയന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിസ അനുവദിക്കല്‍ ഓരോ രാജ്യത്തിന്‌റേയും പരമാധികാരത്തില്‍ ഉള്‍പ്പെടുന്നതാണെന്നും സംശയമുള്ളവരുടെ വിസാഅപേക്ഷ നിരസിക്കാന്‍ ഇന്ത്യയ്‌ക്ക് അധികാരമുണ്ടെന്നും കാനഡയിലെ നിന്നുള്ള വിസ അപേക്ഷകള്‍ പലതും ഇന്ത്യ നിരസിക്കുന്നുവെന്ന വാര്‍ത്തകളോടുള്ള പ്രതികരണമായി അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക