India

46 വർഷത്തിന് ശേഷം സംഭാൽ ശിവക്ഷേത്രം തുറന്നു ; കണ്ടെത്തിയത് പുരാതന ശിവലിംഗവും , ഹനുമാൻ വിഗ്രഹവും

Published by

ലക്നൗ : 46 വർഷത്തിന് ശേഷം ഉത്തർപ്രദേശിലെ സംഭാൽ ശിവക്ഷേത്രം തുറന്നു. നാലര പതിറ്റാണ്ട് മുമ്പ് സാമുദായിക സംഘർഷത്തെത്തുടർന്നാണ് താന നഖാസ പ്രദേശത്തെ മൊഹല്ല ഖഗ്ഗു സരായി ക്ഷേത്രം അടച്ചത് . ക്ഷേത്രം ഭരണസമിതിയും പോലീസും ചേർന്ന് ഇന്ന് വീണ്ടും ക്ഷേത്രം തുറക്കുകയും ശിവലിംഗവും ഹനുമാൻ വിഗ്രഹവും സ്ഥലത്ത് കണ്ടെത്തുകയും ചെയ്തു.

പ്രദേശവാസികൾ പറയുന്നതനുസരിച്ച്, മുമ്പ് ഭജന-കീർത്തനവും പൂജ-അർച്ചനയും ഈ ക്ഷേത്രത്തിൽ പതിവായി നടന്നിരുന്നുവെങ്കിലും സാമുദായിക സംഘർഷം കാരണം അതൊക്കെ നിർത്തി ക്ഷേത്രം അടച്ചുപൂട്ടി .1978-ലെ സംഭാൽ കലാപത്തിനുശേഷം ഭൂരിഭാഗം ഹിന്ദുക്കളും ഇവിടം വിട്ടുപോയി.

പൂജാരിയ്‌ക്ക് പോലും ഇവിടെവന്ന് പൂജ നടത്താനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ക്ഷേത്രം തുറക്കുന്ന വിവരം ലഭിച്ചയുടൻ നിരവധി ഹിന്ദുക്കൾ എത്തി. ക്ഷേത്രം വൃത്തിയാക്കിയ ശേഷം പൂജയും നടത്തി. ക്ഷേത്രഗോപുരത്തിലും പതാക ഉയർത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by