പമ്പ: കനാനവാസന്റെ പരമ്പരാഗത പാതയില്‍ ഓരോ ദിവസവും തിരക്കേറുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ പെട്ട കാനനപാത പ്രദേശം അതീവ ജാഗ്രതയോടെയാണ് വനംവകുപ്പ് പരിപാലിക്കുന്നത്. തീര്‍ത്ഥാടനകാലത്ത് ആദ്യ പന്ത്രണ്ട് ദിനത്തിന് ശേഷമാണ് വലിയ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. എരുമേലി മുതല്‍ പമ്പ വരെ നീണ്ട് കിടക്കുന്ന 19 കിലോമീറ്റര്‍ ദൂരം ഏറെ വനഭംഗി നിറഞ്ഞതാണ്. എരുമേലി- കരിമല വഴി പമ്പയിലേക്കും, സത്രം – പുല്ലുമേട് വഴി സന്നിധാനത്തേക്കും എത്തുന്ന രണ്ടു പരമ്പരാഗത കാനനപാതകളിലൂടെയും ഭക്തര്‍ ദര്‍ശനത്തിനായി എത്തുന്നുണ്ട്. എന്നാല്‍ ഏറെ തിരക്ക് കരിമല പാതയിലാണ്.
എരുമേലി- കരിമല വഴി എരുമേലിയില്‍ നിന്ന് പേരൂര്‍ തോട് വഴി – ഇരുമ്പൂന്നിക്കര- കോയിക്കക്കാവ് വഴിയാണ് നടന്നുപോകുന്നത്. കോയിക്കക്കാവ് വരെ ജനവാസ മേഖലയാണ്. റോഡ് സൗകര്യവുമുണ്ട്. കോയിക്കക്കാവില്‍ നിന്നാണ് കാനനയാത്ര തുടങ്ങുക. കോയിക്കക്കാവ്- അരശുമുടിക്കോട്ട- കാളകെട്ടി- അഴുതക്കടവ് വരെ ഏഴു കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. അഴുതക്കടവില്‍ നിന്ന് കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട-മുക്കുഴി- വള്ളിത്തോട്- വെള്ളാരംചെറ്റ- പുതുശ്ശേരി-കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാല്‍ പമ്പയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: