ന്യൂദല്‍ഹി: ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേയുടെ ചരിത്രത്തിലെ നാഴികക്കല്ല് എന്നായിരുന്നു മന്ത്രിയുടെ വിശേഷണം.
മാതാ വൈഷ്ണോദേവി ക്ഷേത്രത്തെയും കത്രയെയും റിയാസിയേയും ബന്ധിപ്പിക്കുന്ന 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിലെ ട്രാക്ക് പൂര്‍ത്തിയായിക്കഴിഞ്ഞതായി റെയില്‍വേ മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ കശ്മീര്‍-ന്യൂദല്‍ഹി വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് പ്രഖ്യാപിച്ചിരിക്കേ പുതിയ ടണല്‍ യാഥാര്‍ത്ഥ്യമായത് കശ്മീരിലെ റെയില്‍ വികസനത്തിന് കൂടുതല്‍ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക