ന്യൂഡൽഹി: ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി.
അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്ജിക്കാരൻ. ഭര്‍ത്താവിനെയും കുടുംബത്തെയും ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡന കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൊണ്ട് നിയമം പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിരമിച്ച ജഡ്ജിമാരടങ്ങിയ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
വിവാഹവേളയില്‍ നല്കുന്ന വസ്തുക്കളുടെയും സമ്മാനങ്ങളുടെയും പണത്തിന്റെയും കണക്ക് സൂക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സത്യവാങ്മൂലം വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കണമെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. വിവാഹിതകളെ സ്ത്രീധനം ആവശ്യപ്പെട്ട് അപമാനിക്കുന്നത് ഇല്ലാതാക്കാനാണ് സ്ത്രീധന നിരോധന നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ അനാവശ്യമായി ഉപയോഗിക്കുന്നു.
സ്ത്രീധനക്കേസുകളിൽ മനുഷ്യനെ തെറ്റായി പ്രതികളാക്കിയ സംഭവങ്ങളും കേസുകളും രാജ്യത്ത് ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലേത് അതുൽ സുഭാഷിനെ കേസാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് വിഷയത്തിൽ കൃത്യമായ ഇടപെടൽ ആവശ്യമാണെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: