Sports

ഡി ഗുകേഷിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കനത്ത മറുപടിയുമായി വിശ്വനാഥന്‍ ആനന്ദ്

Published by

സിംഗപ്പൂര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ റിക്കാര്‍ഡ് വിജയം സ്വന്തമാക്കിയ ഭാരത താരം ഡി. ഗുകേഷിന്റെ വിജയത്തെ സംശയകരമായി കാണുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ഭാരതത്തിന്റെ ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്. 18-ാം വയസില്‍ ഇത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയ യുവതാരത്തെ പിന്തുണയ്‌ക്കുകയാണ് വേണ്ടത്, അതിന് പകരം ആ വിജയത്തെ ഇടുങ്ങിയ ചിന്താഗതിയോടെ കാണുന്നത് ശരിയല്ലെന്ന് ആദ്ദേഹം പറഞ്ഞു.

ഗുകേഷിന് റിക്കാര്‍ഡ് നേടാന്‍ വമ്പന്‍ താരം ഡിങ് ലിറന്‍ തോറ്റുകൊടുത്തുവെന്നാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ വഌഡ്മിര്‍ ക്രാമ്‌നിക് പറഞ്ഞത്. ലിറന്‍ നടത്തിയ മണ്ടന്‍ നീക്കമാണ് ഗുകേഷിന് വിജയം സമ്മാനിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ ചാമ്പ്യന്റെ വിമര്‍ശനം. ഇതേ തരത്തില്‍ മറ്റൊരു ലോകോത്തര താരം മാഗ്നസ് കാഴ്‌സണും പ്രതികരിച്ചിരുന്നു. ഇവരുടെ വിമര്‍ശനങ്ങള്‍ വന്ന് നിമിഷങ്ങള്‍ക്കകമാണ് വിശ്വനാഥന്‍ ആനന്ദ് ചുട്ട മറുപടിയുമായി രംഗത്തെത്തിയത്. ഇത്തരം പ്രതിലോമ പ്രതിരണങ്ങളെയെല്ലാം മറന്നേക്കൂ, സത്യസന്ധതയോടെ മത്സരത്തെ സമീപിക്കാന്‍ മടിക്കരുതെന്ന് ഇതിഹാസ താരം ഗുകേഷിനെ ഉപദേശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക