Kerala

കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു

ബൈക്കോടിച്ചിരുന്ന അന്‍സിലയുടെ സഹോദരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Published by

കോഴിക്കോട്:ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി മരിച്ചു.പന്തീരാങ്കാവ് കൈമ്പാലത്താണ് സംഭവം.

കോഴിക്കോട് മാത്തറ സ്വദേശി അന്‍സില (20) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന അന്‍സിലയുടെ സഹോദരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വെളളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ലോറിയുടെ പിന്നില്‍ വരികയായിരുന്ന ബൈക്ക് ലോറിയെ മറികടക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് തന്നെ മുന്നിലെ കാറിനെ മറികടക്കുന്നതിനായി ലോറി ഡ്രൈവറും വലത്തോട്ട് വാഹനം വെട്ടിച്ചതോടെ ബൈക്കില്‍ തട്ടി.

ഇതോടെ ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന അന്‍സില റോഡില്‍ വീണു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി.യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by