ഹൈദരാബാദ്: ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും നടന്‍ അല്ലു അര്‍ജുന്‍ വെളളിയാഴ്ച ജയില്‍ മോചിതനാകില്ല. കോടതിയില്‍ നിന്ന് ജഡ്ജി ഒപ്പുവച്ച ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് രാത്രിയിലും ജയിലിലെത്താത്തതിനെ തുടര്‍ന്നാണിത്.
ഈ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും മോചനം. വെളളിയാഴ്ച രാത്രി താരത്തിന് ജയിലില്‍ കഴിയേണ്ടി വരും. ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കിലാണ് അല്ലു അര്‍ജുന്‍ ഇന്ന് കഴിയുക. അല്ലു അര്‍ജുനെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടു പോകാന്‍ ജയിലിന് മുന്നിലെത്തിയിയിരുന്ന അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് വീട്ടിലേക്ക് മടങ്ങിപ്പോയി.
അതേസമയം ഇടക്കാല ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വന്നു. കേസില്‍ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ.
പുഷ്പ 2 സിനിമയുടെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: