കൊച്ചി: കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേര പദ്ധതിയില്‍ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചു. 1980 ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കൃഷി വകുപ്പിന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി ലഭിക്കുന്നത്.
കൃഷിവകുപ്പ് സംസ്ഥാനത്തൊട്ടാകെ ജനുവരിയില്‍ ആരംഭിക്കുന്ന സമ്പൂര്‍ണ്ണ പച്ചക്കറി യജ്ഞം പദ്ധതിയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളം പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷി സമൃദ്ധി പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. കാര്‍ഷിക മേഖലയുടെ പ്രദേശികമായ ഉന്നമനവും കാര്‍ഷിക ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയും നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലെ കാര്‍ഷിക മേഖലയ്‌ക്ക് ബഹുദൂരം മുന്നേറാനാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക