ജയ്‌പൂർ ; ബംഗ്ലാദേശികളുടെ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കുന്ന റാക്കറ്റിനെ തകർത്ത് ബിജെപി എംഎൽഎ ബൽമുകുന്ദ് ആചാര്യ. ഡാനിഷ്, വസീം എന്നിവരെയാണ് ബൽമുകുന്ദ് ആചാര്യ പിടികൂടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
യുപിയിലെയും ബിഹാറിലെയും അനധികൃത ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും ആധാർ കാർഡുകൾ നിർമ്മിക്കുന്നത് ഡാനിഷും വസീമും ചേർന്നാണ്.
‘ മണ്ഡലത്തിൽ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ആളുകൾ മാത്രം ക്യൂ നിൽക്കുന്ന ചില സ്ഥലങ്ങൾ ഞങ്ങൾ കണ്ടു . ഞങ്ങൾ ഒരാളെ അവിടേക്ക് അയച്ച് ആധാർ ഉണ്ടാക്കി തരുമോ എന്ന് അന്വേഷിച്ചു. 2500 രൂപയ്‌ക്ക് മുഴുവൻ രേഖകളും തയ്യാറാക്കാമെന്ന് ഡാനിഷും വസീമും പറഞ്ഞു. 500 രൂപ കൊടുത്തപ്പോൾ ഞങ്ങൾ അയച്ച യുവാവിന് വ്യാജ ആധാർ കിട്ടി . അതിനു ശേഷമാണ് എം എൽ എ എന്ന നിലയ്‌ക്ക് ഞാൻ അവിടെയെത്തി പരിശോധിച്ചത് . കൈയോടെ പിടികൂടാനും പറ്റി ‘ – ബൽമുകുന്ദ് ആചാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: