പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ വെളളിയാഴ്ച വീണ്ടും അപകടം. ദേശീയപാതയില്‍ ചൂരിയോട് രണ്ടിടത്താണ് അപകടം നടന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ മണ്ണാര്‍ക്കാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറി. ഇതിന് പിന്നാലെ 200 മീറ്ററോളം മാറി ടിപ്പര്‍ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ചു.
ബ്രേക്കിട്ടിട്ടും കിട്ടാതായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചാറ്റല്‍മഴയില്‍ വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്നാണ് നിഗമനം.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി നിയന്ത്രണം വിട്ട് സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: