ലക്നൗ : കഴിഞ്ഞ 9 മാസത്തിനുള്ളിൽ ഉത്തർപ്രദേശിലെത്തിയത് 47.61 കോടി വിനോദസഞ്ചാരികൾ . ഇതിൽ ആഭ്യന്തര വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 14 ലക്ഷമാണ് . അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് യുപിയിൽ ഇത്രയേറെ വിനോദസഞ്ചാരികൾ എത്തിയത് . സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിനും ഇത് ഏറെ സഹായകമായെന്നാണ് റിപ്പോർട്ട്.
നിക്ഷേപം, തൊഴിൽ, പ്രാദേശിക സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലും സംസ്ഥാനം മുന്നിലാണ്.രാജ്യത്തേക്ക് വരുന്ന ഓരോ വിദേശ വിനോദസഞ്ചാരികളും ഒരിക്കൽ ഉത്തർപ്രദേശ് സന്ദർശിക്കണം എന്നതിനാൽ ടൂറിസം മേഖലയ്ക്ക് മുൻഗണന നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വിനോദസഞ്ചാര സൗഹൃദ അന്തരീക്ഷമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
ഒമ്പത് മാസത്തിനുള്ളിൽ 13,55,90,523 വിനോദസഞ്ചാരികൾ അയോദ്ധ്യ പുണ്യഭൂമി സന്ദർശിച്ചു, അതിൽ 13,55,87,370 ആഭ്യന്തര വിനോദസഞ്ചാരികളും 3153 വിദേശ ഭക്തരുമാണ്.
6,80,68,697 ആഭ്യന്തര വിനോദ സഞ്ചാരികളും 87229 വിദേശ വിനോദ സഞ്ചാരികളും ഉൾപ്പെടെ 6,81,55,926 ഭക്തരാണ് ശ്രീകൃഷ്ണ ജന്മസ്ഥലമായ മഥുരയിൽ എത്തിയത്. 6,27,18,417 ഭക്തരാണ് കാശിയിൽ എത്തിയത് .ഇതിൽ 184036 പേർ വിദേശ വിനോദസഞ്ചാരികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: