Kerala

സിമന്റ് ലോറി മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട സംഭവം; ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്

ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരമാണ് നടപടി

Published by

പാലക്കാട്:പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി 4 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെതിരെ നരഹത്യ ചുമത്തി കേസെടുത്തു.

ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരമാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വണ്ടൂര്‍ വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി.

എതിരെ വന്ന പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് സിമന്റ് ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് പ്രജീഷിനെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ചത്.ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം.പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം-ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by