ന്യൂഡൽഹി ; രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർക്കെതിരായ അവിശ്വാസ പ്രമേയത്തെച്ചൊല്ലി ബഹളം. താനൊരു കർഷകന്റെ മകനാണെന്നും, പ്രതിപക്ഷത്തിന്റെ നടപടി ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും ഇതിൽ തളരില്ലെന്നും ധൻഖർ പറഞ്ഞു.
മുഖ്യപ്രതിപക്ഷ പാർട്ടി സ്പീക്കറിനെതിരെ തീവ്രമായ പ്രചാരണം നടത്തിയതിൽ വ്യക്തിപരമായി തനിക്ക് വേദനയുണ്ടെന്ന് ജഗ്ദീപ് ധൻഖർ പറഞ്ഞു.
‘ എനിക്കെതിരെ ഒരു പ്രമേയം കൊണ്ടുവരാൻ അവർക്ക് ഭരണഘടനാപരമായ അവകാശമുണ്ട്, പക്ഷേ അവർ ഭരണഘടനാ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിക്കുന്നു.ഞാനൊരു കർഷകന്റെ മകനാണ്, ഞാൻ ദൗർബല്യം കാണിക്കില്ല. എന്റെ രാജ്യത്തിന് വേണ്ടി ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കും. നിങ്ങൾക്ക് 24 മണിക്കൂറും ഒരു ജോലി മാത്രമേയുള്ളൂ, എന്തുകൊണ്ടാണ് ഒരു കർഷകന്റെ മകൻ ഇവിടെ ഇരിക്കുന്നത്? ഞാൻ ഒരുപാട് സഹിച്ചു.,” ധൻഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: