ന്യൂദൽഹി : ജെഎൻയു കാമ്പസിൽ ‘സബർമതി റിപ്പോർട്ട്’ സിനിമയുടെ പ്രദർശനത്തിനിടെ ചില വിദ്യാർത്ഥികൾക്ക് പുറത്ത് നിന്ന് കല്ലെറിഞ്ഞതായി എബിവിപി. കല്ലേറിൽ ചില വിദ്യാർഥികൾക്ക് പരിക്കേറ്റതായും സംഘടന ചൂണ്ടിക്കാട്ടി.
ഏതാനും വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് ജെഎൻയുവിലെ എവിബിപി വിഭാഗം പ്രസിഡൻ്റ് രാജേശ്വർ കാന്ത് ദുബെയാണ് അറിയിച്ചത്. അക്രമത്തെ തുടർന്ന് കുറച്ച് സമയത്തേക്ക് സ്‌ക്രീനിംഗ് നിർത്തിവച്ചെങ്കിലും പിന്നീട് അത് പുനരാരംഭിച്ചു.
അതേ സമയം ഇത്തരം പ്രവൃത്തി ഒരു കൂട്ടം വ്യക്തികൾക്ക് നേരെയുള്ള ആക്രമണമല്ലെന്നും സർവ്വകലാശാലയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണെന്നും എബിവിപി കൂട്ടിച്ചേർത്തു.
അയോധ്യയിൽ നിന്ന് ഗുജറാത്തിലേക്ക് കർസേവകരുമായി പോയ ട്രെയിനിൽ 59 ഹിന്ദു യാത്രക്കാരെ ക്രൂരമായി ചുട്ടുകൊന്നതിന്റെ കഥയാണ് സബർമതി എക്‌സ്പ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: