Entertainment

നടൻ അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്ക്

Published by

മുംബൈ: ഷൂട്ടിങ്ങിനിടെ നടൻ അക്ഷയ് കുമാറിന് പരിക്ക്. മുംബൈയിൽ ഹൗസ്ഫുൾ 5 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കണ്ണിന് പരിക്കേറ്റത്. ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ അക്ഷയ്‌യുടെ കണ്ണിൽ ഒരു വസ്തു തട്ടുകയായിരുന്നു. ഉടൻ തന്നെ ഒരു നേത്രരോഗ വിദഗ്‌ദ്ധനെത്തുകയും താരത്തിനെ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തു.

പരിക്ക് ​ഗുരുതരമല്ലെന്നും താരത്തിന് വിശ്രമം അനുവദിച്ചെന്നും നടന്റെ അടുത്തവൃത്തങ്ങൾ അറിയിച്ചു. അതേസമയം സിനിമയുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണിപ്പോൾ. പരിക്ക് ഭേദമായാൽ ഉടൻ തന്നെ അക്ഷയ്‌ വീണ്ടും സെറ്റിൽ ജോയിൻ ചെയ്യും. ഹൗസ്ഫുൾ 5 ന്റെ അവസാനഘട്ട ഷൂട്ടിങ്ങാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം ആദ്യം യൂറോപ്പിലാണ് ഹൗസ്ഫുൾ 5ന്റെ ചിത്രീകരണം തുടങ്ങിയത്.

അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരോടൊപ്പം ഫർദീൻ ഖാൻ, ഡിനോ മോറിയ, ജോണി ലെവൽ, സഞ്ജയ് ദത്ത്, നാനാ പടേക്കർ, സോനം ബജ്‌വ, ചിത്രാംഗദ സിങ്, സൗന്ദര്യ ശർമ്മ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജൂൺ 6 ന് റിലീസ് ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക