India

ബംഗ്ലാദേശ് അതിക്രമങ്ങള്‍ക്ക്എതിരെ ഹിന്ദു രക്ഷാറാലി

Published by

ഗോരഖ്പൂര്‍ (ഉത്തര്‍പ്രദേശ്): ബംഗ്ലാദേശ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി ഗോരഖ്പൂരില്‍ ഹിന്ദുരക്ഷാ സംഘര്‍ഷ് സമിതിയുടെ റാലി. സാധാരണ മനുഷ്യജീവന്‍ മുതല്‍ ആശ്രമങ്ങളും ക്ഷേത്രങ്ങളും വരെ പകല്‍വെളിച്ചത്തില്‍ ആക്രമിക്കുകയാണെന്ന് മഹാറാണ പ്രതാപ് ഇന്റര്‍ കോളജ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിവാദ്യം ചെയ്ത് സന്ത് സമിതി ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു.

അവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുകയാണ്. ഹിന്ദുക്കളായ ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ബന്ധിത രാജി എഴുതിവാങ്ങുന്നു. കടകള്‍ കത്തിക്കുന്നു. കൂട്ടക്കൊല നടക്കുന്നു. ഇതെല്ലാം കണ്ട് നൊബേല്‍ ജേതാവായ ഭരണാധികാരി കൈയുംകെട്ടിയിരിക്കുകയാണ്. ആരാധനാസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും അപകടത്തിലാക്കുന്ന അതിക്രമങ്ങള്‍ പൊറുക്കാനാവില്ല, അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത്, രാമകൃഷ്ണ മിഷന്‍, ബ്രഹ്മകുമാരീസ്, ഭാരത് സേവാശ്രമം, ഗായത്രി പരിവാര്‍, കിന്നര്‍ അഖാര, കനകേശ്വരി നന്ദഗിരി, സിഖ് സമാജ്, ഇസ്‌കോണ്‍, സിന്ധി സമാജ് തുടങ്ങിയ സംഘടനകള്‍ റാലിയില്‍ അണിനിരന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക