ന്യൂദല്‍ഹി:രാജ്യത്തെ തുണ്ടം തുണ്ടമായി വെട്ടിമുറിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഗ്യാങ് സബര്‍മതി എക്സ്പ്രസ് എന്ന സിനിമാപ്രദര്‍ശനത്തിന് നേരെ കല്ലെറിഞ്ഞു. ജെഎന്‍യുവില്‍ നടന്ന സിനിമാപ്രദര്‍ശനത്തിന് നേരെയാണ് വിദ്യാര്‍ത്ഥികളും ഗുണ്ടകളും കല്ലെറിഞ്ഞത്.
ഗുജറാത്തില്‍ 59 കര്‍സേവകരെ തീവണ്ടിയിലിട്ട് ചുട്ട് കൊന്ന ഗോദ്ര കലാപത്തിന് കാരണമായ സംഭവമാണ് ഈ സിനിമയലില്‍ തുറന്നുകാട്ടുന്നത്. വിക്രം മാസിയാണ് സിനിമയില്‍ നായകന്. മാധ്യമപ്രവര്‍ത്തകരുടെ ജീവിതത്തിലൂടെയാണ് ഗോദ്ര കലാപത്തിന്റെ ചുരുളഴിയുന്നത്.
മോദിയുടെ കൈകള്‍ ഗുജറാത്ത് കലാപത്തില്‍ ശുദ്ധമാണെന്ന് വസ്തുതകളോടെ സിനിമയില്‍ സ്ഥാപിക്കുന്നു. ഇതാണ് എതിരാളികളെ വിറളി പിടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: